അമേരിക്കന്‍ ആക്രമണത്തിന് മറുപടിയുണ്ടാവുമെന്ന് ഹൂത്തികള്‍
വിശ്വാസത്തിലും ധാര്‍മികതയിലും മാനവികതയിലും ഊന്നിയ നിലപാടുള്ളവര്‍ക്ക് ഫലസ്തീനെ ഒരിക്കലും കൈവിടാനാവില്ലെന്നും ഹൂത്തികള്‍
സന്അ: യെമനില്‍ അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് ഹൂത്തികള്‍. അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളും ലംഘിച്ച് നടത്തിയ ആക്രമണമാണ് യുഎസും ബ്രിട്ടനും നടത്തിയതെന്ന് ഹൂത്തികളുടെ രാഷ്ട്രീയ കാര്യ ബ്യൂറോ അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കൊന്നും ഗസക്കും ലെബനാനും യെമന്‍ നല്‍കുന്ന പിന്തുണയെ ഇല്ലാതാക്കാനാവില്ല. വിശ്വാസത്തിലും ധാര്‍മികതയിലും മാനവികതയിലും ഊന്നിയ നിലപാടുള്ളവര്‍ക്ക് ഫലസ്തീനെ ഒരിക്കലും കൈവിടാനാവില്ലെന്നും ഹൂത്തികള്‍ വിശദീകരിച്ചു. യെമന്‍ ആക്രമണത്തെ ഹമാസും അപലപിച്ചു. അമേരിക്കന്‍-ഇസ്രായേല്‍ സഖ്യത്തിന്റെ പ്രവര്‍ത്തനമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ഹമാസ് വ്യക്തമാക്കി.