യെമനില്‍ ബോംബാക്രമണം നടത്തി യുഎസ്
ചെങ്കടലിലും മറ്റു പ്രദേശങ്ങളും ആക്രമണം നടത്താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നശിപ്പിച്ചുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്
വാഷിങ്ടണ്‍: യെമനില്‍ ബോംബാക്രമണം നടത്തി യുഎസ്. ഹൂത്തികളുടെ ആയുധശാലകളും സൈനിക കേന്ദ്രങ്ങളുമാണ് തകര്‍ത്തതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കടലിലും മറ്റു പ്രദേശങ്ങളും ആക്രമണം നടത്താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നശിപ്പിച്ചുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്. അത്യാധുനിക ബി-2 വിമാനങ്ങളാണ് ആക്രമണത്തിന് യുഎസ് ഉപയോഗിച്ചത്. ഗസയിലെ സയണിസ്റ്റ് അധിനിവേശത്തിന് ശേഷം ചെങ്കടലിലൂടെ സഞ്ചരിച്ച 193 കപ്പലുകളെയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടത്.