24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 56 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍; ആകെ വിതരണം ചെയ്തത് 105.43 കോടി ഡോസ്
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 56,91,175 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതുവരെ ആകെ വിതരണം ചെയ്തത് 105.43 കോടി ഡോസ് വാക്‌സിനാണ്. രാവിലെ ഏഴ് മണിവരെയുളള കണക്കാണ് ഇത്. 1,05,43,13,977 ഡോസ് വാക്‌സിന്‍ 1,05,30,690 സെഷനുകളിലൂടെയാണ് വിതരണം ചെയ്തത്.
24 മണിക്കൂറിനുളളില്‍ രാജ്യത്ത് 14,313 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13,543 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
രാജ്യത്തെ സജീവ രോഗികള്‍ 1,61,555 പേരാണ്.
രോഗമുക്തി നിരക്ക് 97.19 ശതമാനം.
ഇതുവരെ രാജ്യത്ത് 11,76,850 കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.
ആകെ 60,70,62,619 പരിശോധനകള്‍ നടത്തി.