അഫ്ഗാനിസ്ഥാനില്‍ ഭൂചലനം

Update: 2025-04-19 09:09 GMT
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായതാണ് റിപോര്‍ട്ടുകള്‍. പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഭൂചലനമുണ്ടായി. ജമ്മു കശ്മീര്‍, പഞ്ചാബ് , ഡല്‍ഹി എന്‍സിആര്‍ മേഖലയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ഇസ് ലാമാബാദ്, ലാഹോര്‍, പെഷവാര്‍, റാവല്‍പിണ്ടി, ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.എവിടെയും നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.




Tags:    

Similar News