പാലക്കാട് 59 പേര്‍ക്ക് കൊവിഡ് : 67 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി.

Update: 2020-08-03 12:56 GMT

പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച്ച 59 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 18 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.67 പേര്‍ രോഗമുക്തരായി.

     ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.




Tags:    

Similar News