ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 59,961 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 22,87,475 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ബ്രസീല്‍ ദേശീയ ആരോഗ്യ വകുപ്പ് റിപോര്‍ട്ട് ചെയ്തു.
ഇന്നലെ മാത്രം 1,311 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 84,082 ആയി മാറി. 15.7 ലക്ഷം പേര്‍ രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടിട്ടുണ്ട്.
ജൂലൈ 22ാം തിയ്യതി ബ്രസീലില്‍ 67,860 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അന്നുമാത്രം 1,284 പേര്‍ മരിക്കുകയും ചെയ്തു.
ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ 15.4 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായി. 631,000 പേര്‍ മരിച്ചു.