കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഇന്നു മാത്രം 620 പേര്‍ക്ക് രോഗബാധ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 469 ആയി. 620 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 423 പേര്‍ സ്വദേശികളാണ്.
ഇന്നുവരെ കുവൈത്തില്‍ 70,045 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 100, അഹമദി 220, ഹവല്ലി 82, കേപിറ്റല്‍ 79, ജഹറ 139.
ഇന്ന് 704 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 61,610 ആയി. ആകെ 7,966 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,599 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,22,200ആയി.