ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുത്തവരുടെ എണ്ണം 6.24 കോടി കടന്നു. ചൊവ്വാഴ്ച മാത്രം 12.94 ലക്ഷം പേരെ വാക്‌സിനേഷന് വിധേയമാക്കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 7 മണിവരെ 6,24,08,333 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 82,00,007 പേര്‍ ആദ്യ ഡോസും 52,07,368 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരാണ്. 90,08,905 പേര്‍ ആദ്യ ഡോസും 37,70,603 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ച മുന്‍ നിര പ്രവര്‍ത്തകരാണ്. 2,90,20,989 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച 60 വയസ്സിനു മുകളിലുള്ള മുന്‍ഗണനാവിഭാത്തില്‍ പെടുന്നു. 36,899 പേര്‍ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ടാം ഡോസ് സ്വീകരിച്ചവരാണ്. 71,58,657 പേര്‍ 45 നു മുകളിലുള്ള മാരക രോഗങ്ങളുള്ള ആദ്യ ഡോസ് സ്വീകരിച്ചവരും 4,908 പേര്‍ ഇതേ വിഭാഗത്തില്‍ രണ്ടാം ഡോസ് സ്വീകരിച്ചവരുമാണ്.
വാക്‌സിനേഷന്റെ 74ാം ദിവസമായ ചൊവ്വാഴ്ച മാത്രം 12,94,979 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പല സംസ്ഥാനങ്ങളിലും സ്ഥിത കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ നിലവാരത്തിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം 56,211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 271 പേര്‍ മരിക്കുകയും ചെയ്തു.