മകളെയും ചെറുമകളേയും ബലാല്‍സംഗം ചെയ്തു; 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

പുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Update: 2021-03-29 15:31 GMT

മുംബൈ: മകളെയും പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെയും ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 2017ല്‍ ഇയാള്‍ മകളെ ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. അതേവര്‍ഷം തന്നെ ഇതു വീണ്ടും ആവര്‍ത്തിച്ചു. ഇതിനിടെ ഇയാള്‍ ചെറു മകളേയും പീഡിപ്പിച്ചു.തുടര്‍ന്ന് യുവതി പോലിസിനെ സമീപിക്കുകയായിരുന്നു.

ഐപിസി സെക്ഷന്‍ 376 (2) (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Tags:    

Similar News