ചെന്നൈ : മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ പട്ടാപ്പകര്‍ ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ച്ച നടത്തിയ സംഘത്തിലെ ആറ് പേര്‍ പിടിയില്‍. മോഷണം നടത്തി 24 മണിക്കൂറിനകമാണ് മോഷ്ടാക്കളെ പിടിക്കൂടിയത്. ഹൈദരാബാദില്‍ നിന്നുമാണ് സംഘം പിടിയിലായതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും 96,000 രൂപയും കൊള്ളയടിക്കപ്പട്ടത്.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂര്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോള്‍ ഇടപാട് നടത്താനെന്ന വ്യാജേന സംഘം സ്ഥാപനത്തില്‍ കയറുകയും മാനേജരെ ആക്രമിച്ച് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിട്ട ശേഷം ലോക്കറുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും എടുക്കുകയുമായിരുന്നു.
കൊള്ളയടിച്ച 25 കിലോ സ്വര്‍ണ്ണം ഇവിരില്‍ നിന്നും തിരിച്ചുപിടിച്ചിട്ടുണ്ട്. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവര്‍ച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളില്‍ നിന്ന പിടിച്ചെടുത്തത്. 3 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.