കൊവിഡ് 19: മുംബൈയില്‍ 748 പുതിയ കേസുകള്‍; ആകെ രോഗികളുടെ എണ്ണം 11,967

Update: 2020-05-08 18:18 GMT

മുംബൈ: കൊവിഡ് 19 വ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന നഗരങ്ങളിലൊന്നായ മുംബൈയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 748 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 11,967 ആയി ഉയര്‍ന്നു.

ഇതുവരെ 2,589 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. മരണസംഖ്യ 462 ആയതായി ഗ്രെയ്റ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ 19,063 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 56,342 ആയി മാറി. 16,540 പേര്‍ രോഗവിമുക്തി നേടി. 1886 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  

Tags:    

Similar News