മഹാരാഷ്ട്രയിലെ ജയിലുകളില്‍ 700 ലധികം പേര്‍ക്ക് കൊവിഡ്; നാല് മരണം
ഇതില്‍ 600 പേര്‍ തടവുകാരും 174 പേര്‍ ജയില്‍ ജീവനക്കാരുമാണ്.
മുംബൈ: മഹാരാഷ്ട്രയില്‍ 14 ജയിലുകളിലായി ഇതുവരെ 774 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 600 പേര്‍ തടവുകാരും 174 പേര്‍ ജയില്‍ ജീവനക്കാരുമാണ്. നാല് പേര്‍ മരിച്ചു.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 219 കേസുകളാണുള്ളത്. മുംബൈ സെന്‍ട്രല്‍ ജയിലില്‍ 181 കേസുകളും അക്കോള ജയിലില്‍ നിന്ന് 72 ഉം സോളാപൂര്‍ ജയിലില്‍ നിന്ന് 62 ഉം കേസുകളാണുള്ളതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ പൂനെയിലെ യെരവാഡ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു കൊവിഡ് -19 കേസ് മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം 596 തടവുകാരില്‍ 351 പേര്‍ സുഖം പ്രാപിച്ചു. രോഗം ബാധിച്ച 174 ജയില്‍ ഉദ്യോഗസ്ഥരില്‍ 93 പേരും ഇപ്പോള്‍ സുഖം പ്രാപിച്ചു. എന്നാല്‍ ഇതുവരെ കൊവിഡ് ബാധിച്ച് നാല് തടവുകാര്‍ മരിക്കുകയും ചെയ്തു.