ഡല്‍ഹിയില്‍ 956 പേര്‍ക്ക് കൊവിഡ്

Update: 2020-08-13 16:42 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 1,49,460 ആയി.

ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് സംസ്ഥാനത്ത് 10,975 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1,34,318 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 4,167 പേര്‍ മരിച്ചു.

ഇന്ന് മാത്രം ഡല്‍ഹിയില്‍ 6,478 ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ സംസ്ഥാനത്ത് 12,58,095 പരിശോധനകള്‍ പൂര്‍ത്തിയാക്കി.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം 942 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 23,96,663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16,95,982 പേര്‍ ആശുപത്രി വിട്ടു. 6,53,622 പേര്‍ ആശുപത്രിയില്‍ തുടരുന്നു. 47,003 പേര്‍ മരിച്ചു. 


അതേസമയം രോഗവ്യാപന പ്രതിരോധത്തിന്റെ കാര്യത്തില്‍ ഡല്‍ഹി മെച്ചപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. ഡല്‍ഹിയുടെ കൊവിഡ് ഗ്രാഫ് താഴേക്ക് വളയാന്‍ തുടങ്ങിയിട്ടുണ്ട്.  

Tags:    

Similar News