മുംബൈ: മഹാരാഷ്ട്രയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളും സഹായിയും പിടിയില്‍. കല്യണിലെ കോല്‍സേവാഡിയില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ കാണാതാവുന്നത്. വീടിനു മുന്നില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരം നീണ്ട തിരച്ചിലുകള്‍ക്കൊടുക്കം പിറ്റെ ദിവസാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ 35കാരനായ വിശാല്‍ ഗൗളി ഭാര്യ സാക്ഷി ഗൗളി, സഹായി എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തു. ഭാര്യയുടെ സഹായത്തോടെ ഇയാള്‍ മൃതദേഹം ബാഗിലാക്കി സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ഇത്തരത്തിലുളള നിരവധി കേസുകള്‍ വേറെയും ഉണ്ടെന്ന് പോലിസ് പറഞ്ഞു.