ബാഗേജിനുള്ളില്‍ സൂക്ഷിച്ച ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സൗദി റിയാലുകള്‍.
ബാഗേജിനുള്ളില്‍ സൂക്ഷിച്ച ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സൗദി റിയാലുകള്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഒരു യാത്രക്കാരനില്‍ നിന്ന് ഏകദേശം 54 ലക്ഷം രൂപ വിലമതിക്കുന്ന 2,50,000 സൗദി റിയാല്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തു. ബാഗേജിനുള്ളില്‍ സൂക്ഷിച്ച ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സൗദി റിയാലുകള്‍.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന ജസ്‌വീന്ദര്‍ സിംഗ് എന്ന യാത്രക്കാരനില്‍നിന്നാണ് പണം കണ്ടെടുത്തത്. ഐജിഐ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍3ലെ ചെക്ക്ഇന്‍ ഏരിയയില്‍ ജസ്‌വീന്ദറിനെ സിഐഎസ്എഫ് നിരീക്ഷണ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയാസ്പദ നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ലഗേജുകള്‍ വിശദമായി പരിശോധിക്കുന്നതിനായി റാന്‍ഡം ചെക്കിംഗ് പോയിന്റിലേക്ക് വഴിതിരിച്ചുവിട്ടു. എക്‌സ്‌റേ പരിശോധനാ സംവിധാനത്തില്‍ ലഗേജുകള്‍ ഇട്ടപ്പോഴാണ് ഒളിപ്പിച്ച വിദേശ കറന്‍സിയുടെ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ഏകദേശം 54 ലക്ഷം രൂപ വിലമതിക്കുന്ന 2,50,000 സൗദി റിയാലുകള്‍ കണ്ടെത്തുകയുമായിരുന്നു. ജസ്‌വീന്ദര്‍ സിംഗിന് ഇത്രയും വലിയ തുക വിദേശ കറന്‍സി കൊണ്ടുപോകാനുള്ള സാധുവായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. കണ്ടെടുത്ത കറന്‍സി സഹിതം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.