ഉത്തര്‍പ്രദേശില്‍ ആദ്യമായി പ്ലാസ്മ ചികില്‍സക്ക് വിധേയനായ ഡോക്ടര്‍ മരിച്ചു
ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടര്‍ ആണ് മരിച്ചത്.
ലക്‌നോ: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടര്‍ ആണ് മരിച്ചത്.
ലക്നോവിലെ കിംങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാല ആശുപത്രിയിലായിരുന്നു സംഭവം. പ്ലാസ്മ ചികില്‍സയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. യൂറിനറി ഇന്‍ഫെക്ഷനെ തുടര്‍ന്ന് അവസ്ഥ മോശമാവുകയും തുടര്‍ന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നതായി കെജിഎംയുവിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി മരിക്കുകയായിരുന്നു.