ഇടുക്കി: ഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. തങ്കമണി ടൗണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കല്ലുവിള സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് വ്യാപക നാശനഷ്ടം ഉണ്ടാക്കിയത്. ആളി പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന കടകള്‍ക്കും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.