കശ്മീരില്‍ സായുധര്‍ ഒരാളെ വെടിവച്ചുകൊന്നു

Update: 2022-10-15 08:56 GMT

ശ്രീനഗര്‍: കശ്മീരില്‍ പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള കൊലപാതകപരമ്പരയില്‍ ഒന്നുകൂടെ. ഷോപിയാന്‍ ജില്ലയിലെ ഒരു കശ്മീരി പണ്ഡിറ്റിനെയാണ് ഇത്തവണ വെടിവച്ചുകൊന്നത്.

പുരന്‍ കൃഷ്ണ ഭട്ടാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. തെക്കന്‍ കശ്മീരിലെ ചൗധരി ഗുണ്ട് പ്രദേശത്തുള്ള സ്വന്തം വീടിനടുത്തവച്ചാണ് കൊലപാതകം നടന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

7ലും 5ലും പഠിക്കുന്ന രണ്ട് കുട്ടികളുടെ പിതാവാണ് മരിച്ച ഭട്ട്.

ആഗ്‌സ്ത് 16ന് മറ്റൊരു കശ്മീരി പണ്ഡിറ്റിനെയും വെടിവച്ചുകൊന്നിരുന്നു.

ആഗസ്തിലെ ആക്രമണത്തിനു പിന്നില്‍ കശ്മീരി സ്വാതന്ത്ര്യപോരാളികളാണെന്നാണ് പറഞ്ഞിരുന്നത്.

Similar News