വൈദ്യുതാഘാതമേറ്റ് മരിച്ച ബന്ധുവിനെ കാണാന്‍ പോയയാള്‍ ബൈക്കിടിച്ച് മരിച്ചു
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് അപകടം
താനൂര്‍: വൈദ്യുതാഘാതമേറ്റ് മരിച്ച ബന്ധുവിനെ കാണാന്‍ പോയയാള്‍ ബൈക്കിടിച്ച് മരിച്ചു. കമ്പനിപ്പടിക്ക് സമീപം വലിയകത്ത് വടക്കെ നാലകത്ത് മജീദാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് അപകടം. മജീദിന്റെ ബന്ധു വി പി ഹബീബ് റഹിമാന്‍ വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു. വിവരമറിഞ്ഞയുടന്‍ പൂക്കയിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന മജീദ് പരപ്പനങ്ങാടിയിലേക്ക് പോകാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതനായ ഇമ്പിച്ചുട്ടി ആമിനബീവി ദമ്പതികളുടെ മകനാണ് മജീദ്. ഭാര്യ: ഫാത്തിമ. മക്കള്‍: ഹഫീദ, ഷനീസ് (ദുബായ്), ഹിജാസ്. സഹോരങ്ങള്‍: മുസ്തഫ. സഫിയ. ഷാഫി, ഷിഫാന. കബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പുത്തന്‍തെരു ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.