തമിഴ്നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം

സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

Update: 2024-09-28 07:24 GMT
തമിഴ്നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ആളപായമില്ലെന്നാണ് റിപോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ ഏകദേശം 1500 തൊഴിലാളികള്‍ ആദ്യ ഷിഫ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജീവനക്കാരെ പരിസരത്ത് നിന്നു ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ തീപിടിത്തത്തില്‍ ഉണ്ടായിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്ന് ജീവനക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും എല്ലാ ജീവനക്കാരും സുരക്ഷിതമായി സ്ഥലം ഒഴിയുന്നത് ഉറപ്പാക്കാനും 100-ലധികം പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News