ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

Update: 2022-03-08 08:25 GMT

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി, പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച അശ്വിന്‍ രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പന്തല്‍ ജോലിക്കാരനായ പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി. രാജന്റെയും ശ്രീജയുടെയും മകനാണ്. തൂങ്ങിമരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. 

Tags:    

Similar News