മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം. സൗദി അല്‍ഹസക്ക് സമീപം ഹുഫൂഫിലാണ് സംഭവം. അഹ്‌മദ് ഹുസൈന്‍ അല്‍ജിബ്റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്റാന്‍ എന്നിവരാണ് മരിച്ചത്.
ചാര്‍ജു ചെയ്തുകൊണ്ടിരിക്കെ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഫോണിന്റെ ഭാഗങ്ങള്‍ സോഫക്ക് മുകളിലേയ്ക്ക് വീഴുകയും നിമിഷ നേരം കൊണ്ട് വീട് മുഴുവന്‍ തീ ആളി കത്തുകയുമായിരുന്നു. വീടിനുള്ളില്‍ നിറഞ്ഞ പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്. ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അല്‍ഖുദൂദ് കബര്‍സ്ഥാനില്‍ മറവു ചെയ്തു.