പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു

വാഷിങ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതിനിടെ തീയും പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

Update: 2019-10-07 08:04 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആലുംമൂട് ഈഴക്കുളം റോഡില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് കത്തിക്കരിഞ്ഞു. സൗപര്‍ണികയില്‍ ആശാ ലതയുടെ വീട്ടിലെ വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്.

രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. വാഷിങ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതിനിടെ തീയും പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം.

Tags:    

Similar News