പൊതുമരാമത്ത് വകുപ്പിന്റെ ഫീല്‍ഡ്തല പരിശോധനക്ക് ആധുനിക സംവിധാനമേര്‍പ്പെടുത്തുന്നു

Update: 2022-01-05 03:33 GMT

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ്തല പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആര്‍ ഐ യെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫഌഗ് ഓഫ് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എന്‍ജിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് സ്വാഗതം പറഞ്ഞു.

കെ എച്ച് ആര്‍ ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികള്‍ ഫീല്‍ഡില്‍ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതല്‍ പഠനങ്ങളും ഘടനാപരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തില്‍ എത്താന്‍ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.

Tags:    

Similar News