ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ജലസംഭരണി തകര്‍ന്ന് മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട് ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ വീട്ടിലെ ജലസംഭരണി തകര്‍ന്നാണ് മാതാവും കുഞ്ഞും മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷമാലി (30), മകന്‍ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവരുടെ ഭര്‍ത്താവും ഫാമിലെ തൊഴിലാളിയാണ്.
പശുഫാമില്‍ താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വര്‍ഷം മുമ്പ് താല്‍ക്കാലികമായി കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. ഈ വെള്ളത്തില്‍ മാതാവും കുഞ്ഞും അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവര്‍ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.