ജിദ്ദ: മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കോട്ടക്കല്‍ പാറമ്മല്‍ (പാറയില്‍ സ്ട്രീറ്റ് )സ്വദേശി കൊളക്കാട്ടില്‍ അഹമ്മദ് ഹാജിയുടെ മകന്‍ കൊളക്കാട്ടില്‍ ആബിദ് (46) ആണ് ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ താമസ സ്ഥലത്ത് മരണപ്പെട്ടത് . ജിദ്ദയിലെ അല്‍ റൗദ ഡിസ്ട്രിക്ടില്‍ ഒരു സ്വകാര്യ ഫാര്‍മസിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയും കുട്ടിയും ഏതാനും മാസം മുമ്പ് വിസിറ്റിങ് വിസയില്‍ ജിദ്ദയില്‍ വന്നിട്ടുണ്ട്. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.