കല്‍പ്പറ്റ: കോയമ്പത്തൂരിലെ വിദ്യാര്‍ഥിയും വൈത്തിരി കോളിച്ചാല്‍ സ്വദേശിയുമായ യുവാവ് ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടംവലി, ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച റാഷിദ് അബ്ദുള്ള (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കോയമ്പത്തൂരില്‍വച്ച് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുറയൂര്‍ അബ്ദുല്ല ഉസ്താദിന്റേയും ആമിനയുടെയും മകനാണ്. യാസിര്‍ ഹുസൈന്‍, മുഹമ്മദ് ഷാനിദ് എന്നിവര്‍ സഹോദരങ്ങളാണ്.
ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമാണ്.
കോയമ്പത്തൂരില്‍ പഠനത്തോടൊപ്പം റെഫറി കൊച്ചിംഗിംനും പോയിരുന്നു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ചിംഗ് ഡി ലൈസന്‍സും റാഷിദ് കരസ്ഥമാക്കിയിട്ടുണ്ട്.