ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും അപകടത്തില്‍ പെട്ടു

Update: 2025-01-16 14:56 GMT

ഗുഡ്ഗാവ്: കോള്‍സെന്ററിലേക്ക് ജോലിയ്ക്ക് പോവുകയായിരുന്ന യുവാവ് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ എംജി റോഡിലുണ്ടായ അപകടത്തില്‍ വികാസ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ റോഡില്‍ ചോരവാര്‍ന്നു കിടക്കുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ അപകടത്തില്‍ പെട്ട ബൈക്ക് എടുത്ത പോയ മൂന്നു പേരും അപകടത്തില്‍ പെട്ടു. ഫതേഹ്പൂര്‍ സ്വദേശികളായ ഉദയ്കുമാര്‍, ടിങ്കു, പരംബീര്‍ എന്നിവരാണ് ബൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ബൈക്കിന്റെ രണ്ടു ടയറുകളും മോശം അവസ്ഥയിലാണെന്നും അതാണ് രണ്ട് അപകടത്തിനും കാരണമെന്ന് പോലിസ് പറഞ്ഞു.

അപകടത്തില്‍ മൂന്നു പേര്‍ക്കും ഗുരുതരമായ പരിക്കേറ്റെന്നും ഉദയ് അബോധാവസ്ഥയിലാണെന്നും പോലിസ് അറിയിച്ചു. മൂന്നു പേരും ലഹരി പദാര്‍ത്ഥങ്ങള്‍ അടിമകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Similar News