മാള ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടന്നുവീണ് യാത്രക്കാരനു പരിക്ക്
കൊടുങ്ങല്ലൂര്‍ സ്വദേശി മുരുക്കുംതറ പ്രജീഷിനാണ് കോണ്‍ക്രീറ്റ്കഷണങ്ങള്‍ വീണ് നെറ്റിയില്‍ പരിക്കേറ്റത്.
മാള: മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ സ്വദേശി മുരുക്കുംതറ പ്രജീഷ് (36) നാണ് കോണ്‍ക്രീറ്റ്കഷണങ്ങള്‍ വീണ് നെറ്റിയില്‍ പരിക്കേറ്റത്. ചാലക്കുടി ഗവ. ഐടിഐയിലെ ക്ലാര്‍ക്കായ പ്രജീഷ് ചാലക്കുടിക്കുള്ള ബസ് കാത്തുനില്‍ക്കേ ഇന്നുച്ചക്കാണ് ശബ്ദത്തോടെ മേല്‍ക്കൂരയില്‍ നിന്നും കോണ്‍ക്രീറ്റ് അടര്‍ന്നു വീണതും പരിക്കേറ്റതും. പ്രജീഷിനെ മാള ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
സംഭവമറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഓട്ടോടാക്‌സി െ്രെഡവര്‍മാരും മറ്റും ആശുപത്രിയില്‍ എത്തി പരിക്കേറ്റയാളെ സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി ബസ്സ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മേല്‍ക്കൂരയില്‍ നിന്നും ഇത്തരത്തില്‍ പ്ലാസ്റ്ററിംഗ് അടക്കമുള്ള കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. മഴക്കാലത്തും അല്ലാത്തപ്പോഴും മേല്‍ക്കൂരയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രീറ്റില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. മഴക്കാലത്ത് മഴ പെയ്ത വെള്ളമാണെങ്കില്‍ അല്ലാത്തപ്പോള്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടകളുടെയും മറ്റും വാട്ടര്‍ ടാങ്കുകള്‍ നിറഞ്ഞും മറ്റുമാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. ഇതിനകം ഒട്ടനവധി തവണ കോണ്‍ഗ്രീറ്റ് പാളികള്‍ ഇത്തരത്തില്‍ വീണിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് വലിയ തോതില്‍ പരിക്കേല്‍ക്കുന്നത് ഇതാദ്യമാണ്. യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം വീഴലും ഇവിടെ പതിവാണ്. ഒന്നരയാഴ്ച മുമ്പും കോണ്‍ക്രീറ്റ് പാളികള്‍ യാത്രക്കാരുടെ തൊട്ടുമുന്നില്‍ അടര്‍ന്നുവീണിരുന്നു.