തിരൂരില്‍ പ്രതിഷേധ സംഗമത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു
തിരൂര്‍: ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരൂരില്‍ നടന്ന പ്രതിഷേധ സംഗമത്തിന്റെ സമാപനത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.
തലക്കടത്തൂര്‍ മഹല്ല് നിവാസിയും പ്രവാസിയുമായ മുണ്ടതോട്ടില്‍ ഹംസ(58)യാണ് മരിച്ചത്. പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ല തിരൂര്‍ ഡിവിഷന്‍ തലക്കടത്തൂര്‍ യൂണിറ്റ് അംഗമാണ്.
ഖബറടക്കം രാവിലെ 8 മണിക്ക് തലക്കടത്തൂര്‍ ജുമസ്ജിദ് കബര്‍സ്ഥാനില്‍.
ഭാര്യ ഫാത്തിമ. മക്കള്‍ അഷ്‌കര്‍(ദുബായ് ), ആബിദ്, ഫാസിയ, ശംസിയ. മരുമക്കള്‍: ഹസ്സന്‍, നൗഷാദ്, ഹന്നത്ത്, മുബഷിറ.