തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ റെയില്‍വേ പോലിസ് ഉദ്യോഗസ്ഥന് മരിച്ചു
മുസാഫര്‍പൂര്‍: തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) ഒരു കോണ്‍സ്റ്റബിള്‍ മരിച്ചു. വിനോദ് യാദവ് എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് മരിച്ചത്. മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
രാവിലെ ഏഴ് മണിയോടെ ആളൊഴിഞ്ഞ വല്സാദ്മുസാഫര്പൂര് ട്രെയിനിന്റെ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാദവ് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്ന് കോച്ചിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരും ഇല്ലായിരുന്നും എന്നും മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അവസാനിപ്പിച്ചിരുന്നുവെന്നും സിപിആര്‍ഒ അറിയിച്ചു.
സൈറ്റില്‍ നിന്ന് ശേഖരിച്ച എല്ലാ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീപ്പിടുത്തമല്ലെന്നാണ് പ്രാഥമിക നിഗമനം.