അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ബന്ധം; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് കാന്തപുരം

Update: 2022-03-06 09:23 GMT

കോഴിക്കോട്; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി അഞ്ച് പതിറ്റാണ്ടു നീണ്ടുനിന്ന ബന്ധം അനുസ്മരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കാന്തപുരം നീണ്ട കാലം നീണ്ടുനിന്ന് തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

'' ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകള്‍ മുതലേ അടുത്ത പരിചയമുണ്ട്. രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങള്‍ ചോദിച്ചറിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചവരായിരുന്നു തങ്ങള്‍. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ'' എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News