ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു ജുസയ്യിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു
വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്കിടയിലുള്ള രചനയുടെ സ്ഥാനം, സ്വാധീനം, രീതിശാസ്ത്രം, തത്വസംഹിത തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥിച്ചായിരുന്നു പഠനം. ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം ലക്ചറര്‍ ശരീഫ് ഹുദവിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണ പ്രബന്ധം രചിച്ചത്.
കണ്ണൂര്‍: ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഗ്രാനഡയില്‍ ജീവിച്ച പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു ജുസയ്യിനെ കുറിച്ച് മാണിയൂര്‍ സ്വദേശി ഹാരിസ് ഹുദവി രചിച്ച ഗവേഷണ പ്രബന്ധം യുഎഇയിലെ പ്രമുഖ അറബിക് ഇലക്ട്രോണിക് വിവര ദാതാവായ അല്‍ മന്‍ഹല്‍ പ്രസിദ്ധീകരിച്ചു. വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്കിടയിലുള്ള രചനയുടെ സ്ഥാനം, സ്വാധീനം, രീതിശാസ്ത്രം, തത്വസംഹിത തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥിച്ചായിരുന്നു പഠനം. ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം ലക്ചറര്‍ ശരീഫ് ഹുദവിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണ പ്രബന്ധം രചിച്ചത്.
പൊതു ലൈബ്രറി ഉപയോക്താക്കള്‍ക്ക് ഗവേഷണപ്രബന്ധങ്ങളും ജേണലുകളും കണ്ടെത്താന്‍ പറ്റുന്ന രീതിയില്‍ മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് അല്‍ മന്‍ഹല്‍ പ്രസാധക സ്ഥാപനം. കണ്ണൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് ഡിഗ്രിയും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്ന് പിജിയും, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും നേടിയ ഹാരിസ് ഹുദവി കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബി സാഹിത്യത്തില്‍ പിജി വിദ്യാര്‍ത്ഥിയാണ്. മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പൂര്‍വ വിദ്യാര്‍ഥിയും അദ്ധ്യാപകനുമാണ്. മാണിയൂര്‍ സ്വദേശികളായ എം വി അബ്ദുല്‍ഖാദര്‍ കെ വി നസീമ ദമ്പതികളുടെ മകനാണ്.