കോണ്‍ഗ്രസിലെ വേറിട്ട മുഖമായി വിഡി സതീശന്‍; പാര്‍ട്ടി പദവികള്‍ ലഭിക്കാന്‍ വൈകിയ നേതാവ്

2001 മുതല്‍ 2021വരെ അഞ്ച് തവണ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചിരുന്നു.

Update: 2021-05-22 06:53 GMT

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ എപ്പോഴും ആധികാരികമായിരിക്കണം എന്ന് നിര്‍ബന്ധമുള്ള നേതാവായിരുന്നു വിഡി സതീശന്‍. പരിസ്ഥിതിയും പ്രകൃതിയും വിഷയമാക്കുന്ന സതീശന്‍, പരമ്പരാഗത കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാണ്. നിയമസഭയില്‍ ഏറ്റവും ശക്തമായി വിമര്‍ശനങ്ങള്‍, ആധികാരികമായി ഉന്നയിച്ചിരുന്ന നേതാവാണ് വിഡി സതീശന്‍. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ ലോട്ടറി കേസില്‍ പരസ്യ സംവാദം നടത്താന്‍ പോലും അദ്ദേഹം ധൈര്യം കാട്ടിയിരുന്നു.

പരേതരായ വടശ്ശേരി കെ ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെ മകനായി 1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരാണ് ജനനം. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയാണ്. ഹൈക്കോടതി അഭിഭാഷകനായിരുന്നു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എംജി സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം എന്‍എസ്‌യു ദേശീയ സെക്രട്ടയിയായിരുന്നു. 1996ല്‍ പരവൂരില്‍ നിന്ന് പരാജയപ്പെട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ 2001 മുതല്‍ 2021വരെ അഞ്ച് തവണ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു കയറി. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗമായും ഉന്നതാധികാസമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. എഐസിസി സെക്രട്ടറിയായിരുന്നു. അഞ്ച് വര്‍ഷം കെപിസിസി ഉപാധ്യക്ഷനുമായിരുന്നു. 

ലക്ഷ്മിപ്രിയയാണ് ഭാര്യ. മകള്‍ ഉണ്ണിമായ പിജി വിദ്യാര്‍ഥിയാണ്.

Tags:    

Similar News