തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

പുന്നോല്‍ ത്വയ്യിബ ജുമാ മസ്ജിദിന് സമീപം ഹിറ വീട്ടില്‍ താമസിക്കുന്ന ഫകറുദ്ദീന്‍ മന്‍സിലിലെ പി എം അബ്ദുന്നാസറിന്റെയും മൈമൂനയുടെയും മകളാണ്

Update: 2024-09-19 06:32 GMT
തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പുന്നോല്‍ ത്വയ്യിബ ജുമാ മസ്ജിദിന് സമീപം ഹിറ വീട്ടില്‍ താമസിക്കുന്ന ഇസ്സത്ത് അബ്ദുന്നാസിര്‍ (17) ആണ് മരിച്ചത്.ഫകറുദ്ദീന്‍ മന്‍സിലിലെ പി എം അബ്ദുന്നാസറിന്റെയും മൈമൂനയുടെയും മകളാണ്.കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിളയാങ്കോട് ഇബ്‌നുഹൈത്തം അക്കാദമി വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെ പുന്നോല്‍ ഹോട്ടല്‍ കോരന്‍സിന് സമീപമാണ് ഇസ്സയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

2013ല്‍ പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ ചെറുപ്രായത്തില്‍ തന്നെ പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. ജനവാസ മേഖലയായ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരേ നടന്ന ജനകീയ സമരത്തില്‍ അന്ന് ആറുവയസ്സുകാരിയായ ഇസ്സ കുടുംബസമേതം പങ്കെടുത്തിരുന്നു. സമരത്തിനിടെ പോലിസ് ഇസ്സയുടെ വയറ്റില്‍ ലാത്തി കൊണ്ട് കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിരുന്നു

ഖബറടക്കം പുന്നോല്‍ മീത്തലെ പള്ളിയില്‍ ഇന്ന് വൈകീട്ട് 7 ന് നടക്കും. സഹോദരങ്ങള്‍: ഇഫ്‌റത്ത്, ഇഫ്ത്തികാര്‍ അബ്ദുന്നാസിര്‍, ഇര്‍ഫാന.

Tags:    

Similar News