വെള്ളക്കെട്ടില്‍ വീണു മൂന്നു വയസ്സുകാരന്‍ മരിച്ചു
ഇരിക്കൂര്‍ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍(മൂന്ന്) ആണ് മരിച്ചത്.
ഇരിക്കൂര്‍: കണ്ണൂരില്‍ മൂന്ന് വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഇരിക്കൂര്‍ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍(മൂന്ന്) ആണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മധ്യേ മരണപ്പെടുകയായിരുന്നു.