അധികാരമില്ലാത്ത ലീഗില്‍ പ്രശ്‌നങ്ങളുണ്ടാവും; ഇപ്പോഴുണ്ടായിട്ടുള്ളത് അഴിമതി പണവുമായി ബന്ധപ്പെട്ട തര്‍ക്കമെന്നും എ വിജയരാഘവന്‍
പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സാധാരണ രീതിക്ക് വിരുദ്ധം. പാര്‍ട്ടിയില്‍ പികെ കുഞ്ഞാലിക്കുട്ടി നിശ്ശബ്ദനാക്കപ്പെട്ടുവെന്നും എ വിജയരാഘവന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിപിഎം എന്നത് വിചിത്രമായ വാദമാണെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യത്തില്‍ എങ്ങനെ സിപിഎം ഉള്‍പ്പെടും. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്ന് മുഊനലി തങ്ങളെ ഇറക്കിവിട്ടത് എല്ലാവരും കണ്ടതാണ്. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി നിശ്ശബ്ദനാക്കപ്പെട്ടു.
ലീഗില്‍ അഗാധമായി പ്രതിസന്ധയുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നേതൃത്വമില്ലായ്മയാണ് അവരുടെ പ്രശ്‌നം. ഇപ്പോഴുണ്ടായിരിക്കുന്നത് അഴിമതി പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. അത് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നു. സിപിഎമ്മിനെതിരേ ആക്ഷേപമുന്നയിച്ച് തടി തപ്പാന്‍ നോക്കിയാലും ലീഗ് രക്ഷപ്പെടില്ല. സിപിഎമ്മിനെതിരേ വിചിത്രമായ വാദമാണ് ലീഗ് ഉയര്‍ത്തുന്നത്.
ലീഗിന്് അധികാരം ലഭിക്കാത്തതിലുള്ള പ്രയാസമാണ്. അധികാരമില്ലാത്ത അവസ്ഥയില്‍ ലീഗില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവും. പത്ത് കൊല്ലം അധികാരമല്ലാത്ത അവസ്ഥ ലീഗില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഭാവിയില്‍ യുഡിഎഫില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ തുടക്കമാണ് ഇത്. ലീഗ് ചെന്ന് പെട്ട പ്രതിസന്ധിയാണിത്. സിപിഎമ്മിനെതിരായ വാദങ്ങള്‍ ജനം പുച്ഛിച്ച് തള്ളും.
പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതി സാധാരണ രീതിക്ക് വിരുദ്ധമായ നിലയിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.