ക്യാംപസ് സെലക്ഷന്‍ വഴി ജോലി ലഭിച്ച കമ്പനിയില്‍ ചേരാന്‍ പോയ യുവതി മരിച്ചു
തിരൂര്‍: ക്യാംപസ് സെലക്ഷന്‍ വഴി ജോലി ലഭിച്ച കമ്പനിയില്‍ ചേരാന്‍ പൂനെയില്‍ പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) യാണ് പൂനെയില്‍ വച്ച് മരണപ്പെട്ടത്. .കോട്ടക്കല്‍ പോളിയില്‍ നിന്ന് ക്യാംപസ് സെലക്ഷന്‍ ലഭിച്ച ഐശ്വര്യ കൂട്ടുകാരോടൊപ്പം ജോലിയില്‍ ചേരാന്‍ പോയതായിരുന്നു.
25ന് അസ്വസ്ഥത അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. .മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. അമ്മ : മിനി. സഹോദരി : വിസ്മയ.