
കോഴിക്കോട് : സൗദി അറേബ്യയില അൽ കോബാറിലെ വ്യവസായും , ഫറോക്ക് പേട്ട സ്വദേശി യുമായ അബ്ദുൽ മജീദ് വേങ്ങാട്ട് (60) സൗദി അറേബ്യയിലെ അൽ കോബാറിൽ മരണപ്പെട്ടു. ബുധാനാഴ്ച വൈകിട്ട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. മുപ്പത് വർഷത്തിലേറെയായി അൽകോബാറിൽ ബിസിനസ് രംഗത്ത് പ്രവത്തിക്കുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വിവധ സംഘടനകളിൽ പ്രവത്തിച്ചിട്ടുണ്ട്. ഈ സ്റ്റേൺ പ്രൊവിൻസിൽ ദമാം fead കമ്മിറ്റി ചെയർമാൻ,ദമാം ഫറോക്ക് ഇസ്‌ലാമിക് സെൻ്റർ ചെയർമാൻ, മെക്സവൻ ഹെൽത്ത് ക്ലബ് പേട്ട കോടംമ്പുഴ ഭാഗം വൈസ് ചെയർമാൻ എന്നി നിലകളിലും പ്രവത്തിച്ചിട്ടുണ്ട്.പിതാവ് : മർഹൂം ഹസ്സൻ കുട്ടി മാതാവ് : പരേതയായ ആയിഷ ബീവിഭാര്യ : ഫാത്തിമ സുഹറ വെളിമുക്ക്മക്കൾ : ഫൈറൂസ് വേങ്ങാട്ട് (ബിസിനസ്, സൗദി അറേബ്യ), തഫ്സീല
മരുമക്കൾ : അക്ബർ പെരിന്തൽമണ്ണ, പർവീൺ ജന്നത്ത്സഹോദരങ്ങൾ : അച്ചാമു വേങ്ങാട്ട്, മുഹമ്മദ് അലി വേങ്ങാട്ട്, ഫാത്തിമ (പാത്ത)ജനാസ നിസ്കാരം നാളെ, വെള്ളിയാഴ്ച 28/03/2025 ന് ജുമാ ജമാഅതിനു ശേഷം കോബാർ ലുലു വിനു സമീപത്തുള്ള അസ്കാൻ മസ്ജിദിൽ നടക്കുന്നതാണ്.. ശേഷം തുഖ്ബാ ഖബർ സ്ഥാനിൽ മറവുചെയ്യുന്നതാണ്.