പൗരത്വ ഭേദഗതി ബില്‍: പോരാടി നേടിയ സ്വാതന്ത്ര്യം ഫാഷിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ലെന്ന് മജീദ് ഫൈസി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പണിയെടുക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണിതെന്നും ഇന്ത്യയിലെ ഭരണഘടന നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മതേതര വിശ്വാസികള്‍ ഉള്ളിടത്തോളം അത് വിലപ്പോവില്ലെന്നും ഫൈസി പറഞ്ഞു.

Update: 2019-12-12 13:06 GMT

ബുറൈദ(സൗദി അറേബ്യ): വെള്ളപ്പടയുടെ മുന്‍പില്‍ നെഞ്ച് വിരിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം സംഘികളുടെ മുന്‍പില്‍ അടിയറവ് വയ്ക്കാനുള്ളതല്ലതെന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ പോരാട്ട ചരിത്രം ആവര്‍ത്തിക്കാനുള്ള സമയമായെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.


ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖസീം ബ്ലോക്ക് ബുറൈദയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരില്‍ രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പണിയെടുക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണിതെന്നും ഇന്ത്യയിലെ ഭരണഘടന നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മതേതര വിശ്വാസികള്‍ ഉള്ളിടത്തോളം അത് വിലപ്പോവില്ലെന്നും മുസ്‌ലിംകളെ മാത്രം ഉന്നം വെച്ചുള്ള വര്‍ഗീയ ബില്ലിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ പാര്‍ട്ടി മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലേക്ക് കടന്നു വന്ന പുതിയ അംഗങ്ങളെ മജീദ് ഫൈസി ഷാള്‍ അണിയിച്ചു സ്വീകരിക്കുകയും സോഷ്യല്‍ ഫോറത്തിന്റെ 2020 കലണ്ടര്‍ പ്രകാശനം നടത്തുകയും ചെയ്തു.

അബ്ദു ഉപ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സ്വാലിഹ് കാസര്‍കോട്, ശിഹാബ് മലപ്പുറം, ഷാനവാസ് കരുനാഗപ്പള്ളി, റസാക്ക് പൊന്നാനി സംബന്ധിച്ചു. സുലൈമാന്‍ മലപ്പുറം സ്വാഗതവും നബീല്‍ പത്തനംതിട്ട നന്ദിയും പറഞ്ഞു.

Tags:    

Similar News