അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; എസ് ഐ അനൂപിനെതിരെ വീണ്ടും ആരോപണം

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

Update: 2024-10-11 08:19 GMT

കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐ അനൂപിനെതിരെ വീണ്ടും ആരോപണം. മറ്റൊരു ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടേ അടുത്തേക്ക് പോയപ്പോളാണ് അനൂപ് നൗഷാദിനെ മര്‍ദിച്ചത്. എസ് ഐ അനൂപ് ഓട്ടോ തൊഴിലാളികളെ മുമ്പും ഉപദ്രവിച്ചിരുന്നെന്ന പരാതികളും നിലവിലുണ്ട്. നൗഷാദ് എസ്‌ഐ അനൂപിനെതിരെ പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കി.

Tags:    

Similar News