അധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്‍കി 10ഓളം വിദ്യാര്‍ഥികള്‍
അനാഥാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകനെതിരേയാണ് 10 വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.
കോഴിക്കോട്: ജില്ലയിലെ സ്‌കൂളില്‍ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. അനാഥാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകനെതിരേയാണ് 10 വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കേസന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. 10, 12 വയസ്സുള്ള പെണ്‍കുട്ടികളാണ് പരാതിക്കാര്‍.
അധ്യാപകന്‍ തങ്ങളുടെ സ്വകാര്യഭാഗങ്ങളിലടക്കം സ്പര്‍ശിക്കുന്ന രീതിയില്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. സ്‌കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്‌മെന്റിനുമാണ് പരാതി നല്‍കിയത്. സംഭവം നടന്ന ഉടനെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ തങ്ങളുടെ മേല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തുന്നതായും രക്ഷിതാക്കള്‍ ആരോപിച്ചു.