രാജ്യത്തെ മുന്‍ഗണനാ വിഭാഗത്തിലെ 50 ശതമാനംപേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രി

Update: 2021-12-05 06:42 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍ഗണനാ വിഭാഗത്തിലെ 50ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.

''നാം വിജയിക്കും. ഇന്ത്യയെ അഭിനന്ദിക്കുന്നു. രാജ്യത്തെ മുന്‍ഗണനാ വിഭാഗക്കാരിലെ അമ്പത് ശതമാനം പേര്‍ വാക്‌സിന്‍ എടുത്ത  അഭിനാന നിമിഷമാണ് ഇത്. നാം കൊവിഡിനെതിരായ യുദ്ധം ജയിക്കും''- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഇതുവരെ 127.6 കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

ജനുവരി 16ാം തിയ്യതിയാണ് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കിയത്. ഫെബ്രുവരി 2 മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി. പോലിസിനും സൈന്യത്തിനും ഹോംഗാര്‍ഡുകള്‍ക്കും റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ആര്‍പിഎഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഈ ഘട്ടത്തില്‍ നല്‍കിത്തുടങ്ങി.

മാര്‍ച്ച് ഒന്നാം തിയ്യതിയാണ് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ള 45നു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.

പിന്നീട് ഏപ്രില്‍ ഒന്നുമുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവരെ പരിഗണിച്ചു.

രാജ്യത്ത് നിലവില്‍ ആറ് തരം വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്ട്‌നിക് 5, മോഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സൈഡസ് കാഡില തുടങ്ങിയവയ്ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

Tags:    

Similar News