ആബ്‌സെന്റീ വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടിംഗ് 31 നകം പൂര്‍ത്തിയാക്കുമെന്ന് എറണാകുളം കളക്ടര്‍

Update: 2021-03-29 09:30 GMT

എറണാകുളം: പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് പ്രക്രിയ മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ആകെ 38,770 12 ഡി പോസ്റ്റല്‍ വോട്ടിംഗ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് വരണാധികാരികള്‍ സൂക്ഷ്മപരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയത് 31,473 അപേക്ഷകളാണ്. ഇതില്‍ 2,158 ഭിന്നശേഷിക്കാരും 29,306 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്.

ബാക്കി കൊവിഡ് രോഗികളാണ്. പോസ്റ്റല്‍ വോട്ടിംഗിനായി 1,296 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. 323 സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റല്‍ വോട്ടിംഗ് പ്രക്രിയ പുരോഗമിക്കുന്നത്. മൈക്രോ ഒബ്‌സര്‍വര്‍, പോളിംഗ് ഓഫിസര്‍ 1, പോളിംഗ് ഓഫിസര്‍ 2, വീഡിയോ ഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ഓരോ നിയോജക മണ്ഡലത്തിലെയും റൂട്ട്മാപ്പ് ഇതിനായി തയാറാക്കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് സംഘം സഞ്ചരിക്കുന്ന റൂട്ട്മാപ്പ് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കിയിട്ടുണ്ട്. 330 വാഹനങ്ങളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിംഗ് നടപടികള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായി വോട്ട് ചെയ്യുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News