എ സി ജലാലുദ്ദീന്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്; ബഷീര്‍ കണ്ണാടിപ്പറമ്പ് ജനറല്‍ സെക്രട്ടറി
കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി എ സി ജലാലുദ്ദീനും ജനറല്‍ സെക്രട്ടറിയായി ബഷീര്‍ കണ്ണാടിപ്പറമ്പും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ മുസ്ലിം ജമാഅത്ത് ഹാളില്‍ നടന്ന പ്രതിനിധി സഭ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറാ അലി അക്ബര്‍, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംസാരിച്ചു.
2018-21 കാലയളവിലെ പ്രവര്‍ത്തന റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി, എ ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), ബി ശംസുദ്ദീന്‍ മൗലവി, സുഫീറാ അലി അക്ബര്‍, മുസ്തഫ നാറാത്ത്(സെക്രട്ടറിമാര്‍), ആഷിക് അമീന്‍(ഖജാഞ്ചി). ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ ഇബ്രാഹീം, അബ്ദുല്ല മന്ന, റഷീദ് ഹാജി, അഡ്വ. ജാഫര്‍, സൗദാ നസീര്‍, സി കെ ഉമര്‍ മാസ്റ്റര്‍, സമദ് മാട്ടൂല്‍ എന്നിവരെയും തിരഞ്ഞെടുത്തു. റജീന മൂസക്കുട്ടി, ഫാസിലാ നിസാര്‍, ആഷിക് അമീന്‍ അബ്ദുല്ല മന്ന എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.