കൊയിലാണ്ടി ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാട്ടിലപീടികയിൽ ഇന്ന് പുലർച്ചെ 3.30നാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ സായന്തിനെ (18) മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കുകൾ എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.
പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.