കൊല്ലം: കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ്, പേരയം സ്വദേശി ആൽ സ്റ്റീഫൻ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 3.37ന് ആണ് അപകടം സംഭവിച്ചത്.
കൊട്ടിയത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്നു കാർ. കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കിന് സമീപമുള്ള വലിയ പാലമരത്തിലാണ് കാർ ഇടിച്ചത്. അപകടം സംഭവിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന അഞ്ച് പേരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
പരിക്കേറ്റ ഒരാളിൽ നിന്നും ഒപ്പം സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.