കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് ഇന്നു രാവിലെ മരിച്ചത്.
വാഹന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച വീടിന് സമീപം വച്ച് ഇരു ചക്ര വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും. ഭാര്യ: ബീന, മകൾ: ഷിമോണ.