മരംമുറിക്കുന്നതിനിടെ അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്.

Update: 2020-11-27 10:53 GMT

കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 40 അടിയോളം ഉയരത്തില്‍ കയറി മരം മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍പെട്ട് തലകീഴായി കുടുങ്ങി കിടക്കുകയായിരുന്ന ജോര്‍ജ്ജിനെ മാനന്തവാടി അഗ്‌നിശമന സേനാംഗങ്ങള്‍താഴേ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയുമായിരുന്നു. എന്നാല്‍, ഇന്നു ഉച്ചയോടെയാണ് അന്ത്യം.

ഭാര്യ: മേരി. മക്കള്‍: മരിയ, മനു

Tags:    

Similar News