അതിര്‍ത്തി തര്‍ക്കം; കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Update: 2022-07-20 08:03 GMT
അതിര്‍ത്തി തര്‍ക്കം; കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്‌ന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ അയല്‍വാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

റവന്യൂ വകുപ്പ് അതിര്‍ത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് അമ്മയ്ക്കും മകള്‍ക്കും നേരെ ഒഴിച്ചത്. അജിഷ്ണയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. ഡിവൈസ്എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 

Tags:    

Similar News